ബഹ്‌റൈൻ പ്രതിഭ ഭൂകമ്പദുരിതാശ്വാസം നൽകി


ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച ആദ്യഘട്ട അവശ്യ വസ്തുക്കൾ കൈമാറി. ബഹ്‌റൈനിലെ സിറിയൻ എംബസിയിലെത്തിയാണ്  മിനിസ്റ്റർ കൗൺസിലർ ഫാരിസ് അൽ ഹെന്നാവിക്ക് ആദ്യഘട്ട വസ്തുക്കൾ പ്രതിഭ ഭാരവാഹികൾ കൈമാറിയത്. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ബിനു മണ്ണിൽ, ലിവിൻ കുമാർ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നൗഷാദ് പൂനൂർ, ഷിബു ചെറുതുരുത്തി എന്നിവർ എംബസിയിൽ സന്നിഹിതരായിരുന്നു.

ബഹ്‌റൈൻ  പ്രതിഭ പ്രതിഭ ഹെല്പ് ലൈനിന്റെയും , നാല് മേഖല കമ്മിറ്റികളുടെയും വനിതാവേദിയുടെയും നേതൃത്വത്തിലാണ് പ്രതിഭ പ്രവർത്തകർ  ആദ്യഘട്ടത്തിൽ അവശ്യ വസ്തുക്കൾ സമാഹരിച്ചത്.

article-image

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed