ഫ്ലോ​റി​ൻ മ​ത്യാ​സി​ന് ഐസിആർഎഫ് യാത്രയപ്പ് നൽകി


ദീർഘകാല ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട്  സജീവ പ്രവർത്തകയുമായ ഫ്ലോറിൻ മത്യാസിന് സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് ഐസിആർഎഫ് യാത്രയയപ്പ് നൽകി.  1999ൽ ഐ.സി.ആർ.എഫ് ആരംഭിച്ചതു മുതൽ അംഗമായ ഫ്ലോറിൻ മത്യാസ് പ്രയാസമനുഭവിച്ച നിരവധി ഇന്ത്യക്കാർക്ക് സഹായ ഹസ്തമായിരുന്നു. ഗോവ സ്വദേശിയായ ഇവരുടെ കുടുംബം മുംബൈയിലാണ് സ്ഥിരതാമസമാക്കിയത്. 1961ൽ ബഹ്റൈനിൽ എത്തിയ ഇവർ 1964 മുതൽ സാമൂഹിക സേവനരംഗത്ത് സജീവമായി.60 വർഷത്തെ സാമൂഹിക സേവന ചരിത്രമുള്ള ഫ്ലോറിൻസ്, മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി അംഗവുമായിരുന്നു.  ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. യാത്രയപ്പ് ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഇവർക്ക് ഉപഹാരം നൽകി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ചെയർമാൻ ഡോ ബാബു രാമചന്ദൻ എന്നിവരും ആശംസകൾ നേർന്നു. ഈമാസം ഒടുവിലാണ് ഫ്ലോറിൻ മത്യാസ് അമേരിക്കയിലേയ്ക്ക് പോകുന്നത്.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed