സി പി വർഗീസിനെ ബഹ്റൈൻ കേരളീയ സമാജം ആദരിക്കുന്നു


ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയും ജീവ കാരുണ്യ മേഖലയിലെ നിശബ്ദ സാന്നിധ്യവുമായ സി പി വർഗീസിനെ ബഹ്‌റൈൻ കേരളീയ സമാജം ഗുഡ് സമിററ്റൻ അവാർഡ് നൽകി ആദരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. കോവിഡ്കാലത്തും  കേരളത്തിലെ പ്രളയകാലത്തും  ബഹ്‌റൈൻ കേരളീയസമാജം നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സി പി വർഗീസ് നൽകിയ സംഭാവനകൾ ഇന്ത്യൻ സമൂഹത്തിന് പൊതുവിലും മലയാളികൾക്ക് പ്രത്യേകിച്ചും ആശ്വാസകരമായിരുന്നുവെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ മലങ്കര ഓർത്തഡോൿസ്‌ സിറിയൻ സഭയുടെ  മാവേലിക്കര ഭദ്രാസനാധിപനായ  അബ്രഹാം മാർ എപ്പിഫനോസിസ് മുഖ്യാത്ഥിതിയായിരിക്കും.സുപ്രിം കോടതിയിലെ  പ്രമുഖ അഭിഭാഷകനും ടി വി പാനലിസ്റ്റുമായ അഡ്വ .എം ആർ അഭിലാഷ് സമ്മേളനത്തിൽ പങ്കെടുക്കുമെന്നും  സമാജം ഭാരവാഹികൾ അറിയിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed