ഹൃദയാഘാതത്തെ ചെറുക്കാൻ സെമിനാർ


ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ  സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിക്കുന്നു.ഉമ്മൽ ഹസ്സത്തുള്ള  കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16 വൈകിട്ട് 7 മണി മുതൽ 9 വരെയാണ് ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ഹൃദ്രോഗ വിദഗ്ധൻ ഡോ.ജൂലിയൻ ജോണി തോട്ടിയാൻ ക്ലാസ്സിന് നേതൃത്വം നൽകും. കാസ്സിൽ സംബന്ധിക്കുന്ന എല്ലാവർക്കും സൗജന്യ ഹൃദരോഗ മെഡിക്കൽ പരിശോധനക്കുള്ള കൂപ്പൺ നൽകുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33874100 അല്ലെങ്കിൽ 39143967 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed