പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ ഭൂകമ്പദുരിതാശ്വാസം നൽകി


തുർക്കിയയിലെയും സിറിയയിലെയും പ്രകൃതിക്ഷോഭത്തിൽ പെട്ടവരെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ വിവിധ സാധനങ്ങൾ ശേഖരിച്ച് എംബസി അധികൃതർക്ക് കൈമാറി. പ്രവാസി വെൽഫെയർ ഹെൽപ്പ് ഡെസ്ക് വഴി ശേഖരിച്ച അവശ്യ വസ്തുക്കൾ തരംതിരിച്ച് പാക്കറ്റുകളിൽ ആക്കിയ വസ്തുക്കൾ തുർക്കി അംബാസഡർ എസിൻ കാക്കിൽ, സിറിയൻ കോൺസുലർ ഖാലിദ് പട്ടാൻ എന്നിവർ ഏറ്റുവാങ്ങി.പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലിയുടെ നേതൃത്വത്തിൽ ബദറുദ്ദീൻ പൂവാർ, വെൽകെയർ കൺവീനർ മജീദ് തണൽ, അനസ് കാഞ്ഞിരപ്പള്ളി, ഹാഷിം, ഫസലൂർ റഹ്മാൻ, ബഷീർ വൈക്കിലശ്ശേരി, ടാൽവിൽ, സിറാജ് ഏറത്ത്, റാസിഖ്, സുബൈർ എം. എം. എന്നിവർ നേതൃത്വം നൽകി.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed