ഡബ്ല്യുപിഎൽ: ആർസിബി ടീം ഉപദേശകയായി സാനിയ മിർസ
വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ഉപദേശകയായി ടെന്നിസ് ഇതിഹാസം സാനിയ മിർസ. ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സാനിയയുമൊത്തുന്ന അഭിമുഖവും ഫ്രാഞ്ചൈസി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് ലേലത്തിൽ തകർപ്പൻ ടീമിനെയാണ് ആർസിബി സ്വന്തമാക്കിയത്.
താരലലേത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 3.40 കോടിക്ക് സ്വന്തമാക്കി. ലേലത്തിൽ ഒരു താരത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയായിരുന്നു സ്‌മൃതിയുടേത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ 1.80 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
a



