ബഹ്‌റൈൻ തൃശ്ശൂർ കുടുംബം കുടുംബസംഗമം 2023 സംഘടിപ്പിച്ചു


ബഹ്‌റൈൻ തൃശ്ശൂർ കുടുംബം കുടുംബസംഗമം  2023 സംഘടിപ്പിച്ചു. സെക്രട്ടറി അനൂപ് സ്വാഗതവും പ്രസിഡന്റ്‌ അനീഷ് അധ്യക്ഷതയും വഹിച്ചു. പരിപാടിയിൽ സാമൂഹിക പ്രവർത്തകനും കേരളസമാജ നോർക്ക പ്രതിനിധിയുമായ കെടി സലീം നോർക്ക സംബന്ധമായ കാര്യങ്ങളെ കുറിച്ച് വിവരിച്ചു. പരിപാടിയോടനുബന്ധിച്ച് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രെയിനിംഗ് സെന്റർ കോർഡിനേറ്ററും ലൈഫ് സപ്പോർട്ട് കോഴ്‌സ് ഇൻസ്ട്രക്ടറുമായ ശശികല ശശികുമാർ അടിയന്തിര ഘട്ടത്തിൽ ഹൃദയാഘാതം സംഭവിക്കുന്നവർക്ക് നൽകേണ്ട സി പി ർ  നെ കുറിച്ച്   പരിശീലനവും ബോധവത്കരണവും നടത്തി.

പരിപാടിയിൽ പങ്കടുത്ത എല്ലാ അംഗങ്ങൾക്കും നോർക്കയിൽ രെജിസ്ട്രേഷൻ ചെയ്തുനൽകുകയും മെമ്പർഷിപ് കാർഡ് വിതരണം ചെയ്യുകയും ചെയ്തു. രാജീവ്‌ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ സെക്രട്ടറി ജോഫി സംഘടനയുടെ ഭാവികാര്യങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ ഹൈദ്രു, എന്റർടൈമെന്റ് സെക്രട്ടറി സിരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ നീരജ്  നന്ദി രേഖപെടുത്തി

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed