ഐ വൈ സി സി റിഫാ ഏരിയാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ


ഐ വൈ സി സി റിഫാ ഏരിയാ കമ്മറ്റിയുടെ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന റിഫാ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ  പ്രസിഡന്റ് കിഷോർ ചെമ്പിലോട്ട് അദ്ധ്യക്ഷത വഹിച്ചു. ഐ വൈ സി സി ദേശീയ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ നേർന്നു.  മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു. ഏരിയാ ജോയിന്റ്  സെക്രട്ടറി ജോൺ ആലപ്പാട്ട് സ്വാഗതം പറഞ്ഞു. 

ഏരിയാ കമ്മറ്റി പ്രസിഡന്റായി സിനോജ് ദേവസി, സെക്രട്ടറിയായി സജീർ ഹമീദ്, ട്രഷററായി സാം സാമുവൽ, വൈസ് പ്രസിഡണ്ടായി അഖിൽ കെ കെ, ജോ. സെക്രട്ടറിയായി ലാലു ചെറുവോടു എന്നിവരെ തിരഞ്ഞെടുത്തു. മോനിച്ചൻ ഫിലിപ്പ്, ലിബിൻ മാത്യു, സാജൻ സാമുവൽ, സന്തോഷ് സാനി, ജോൺ ആലപ്പാട്ട് എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും ബേസിൽ നെല്ലിമറ്റം, നിധീഷ് ചന്ദ്രൻ, മുഹമ്മദ് അഷറഫ്, ലൈജു തോമസ്, ഷമീർ അലി, ബെന്നി മാത്യു, അലൻ ഐസക്, മൂസ കോട്ടക്കൽ, കിഷോർ ചെമ്പിലോട് എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed