സമസ്ത ഹൂറ ഏരിയ കമ്മിറ്റി അലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 24-ന് നടക്കും
സമസ്ത ഹൂറ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 24-ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിൽവർ ജൂബിലി വാർഷികാഘോഷം സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ ആണ് ഉദ്ഘാടനം ചെയ്യുന്നത്. ബഹുഭാക്ഷ പണ്ഡിതൻ അഡ്വക്കറ്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷകൻ ആയിരിക്കും. അൽറാജ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആഘോഷപരിപാടികളുടെ മുന്നോടിയായി ഒരു മാസം നീണ്ടു നിൽക്കുന്ന കാംപെയിൻ നടന്നു വരികയാണ്.
ഇതുമായി ബന്ധപ്പെട്ട് സംഘടനയും സംഘാടനവും എന്ന വിഷയത്തെ ആസ്പദമാക്കി സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷ്റഫ് അൻവരിയും,ആത്മസംസ്കരണം എന്ന വിഷയത്തിൽ ജിദാലി ഏരിയ കോഡിനേറ്റർ ഷംസുദ്ധീൻ ഫൈസിയും ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹുറ മദ്രസയിൽ വച്ച് നടന്ന യൂത്ത് മീറ്റ് സയ്യിദ് അബ്ദുൽ ലത്തീഫ് തങ്ങൾ വില്യാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ഉനൈസ് കണ്ണൂർ സ്വാഗതവും അസ്ലം ഹുദവി നസീഹത്തും മുഹമ്മദ് തിരൂർ നന്ദിയും രേഖപ്പെടുത്തി.
ോ
