ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സൺഡേ സ്കൂളിലെ ഗ്രാജുവേഷൻ സെറിമണി നടന്നു
ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കിയ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി പള്ളിയിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഇടവക വികാരി റവറന്റ് ഫാദർ റോജൻ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌ലിൻ തോമസ് മുഖ്യാതിഥി ആയിരുന്നു.
ഇടവകയുടെ പുതിയ വികാരി റവറന്റ് ഫാദർ ജോൺസ് ജോൺസൻ, ഇടവകയുടെ സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്, അജയ് കുര്യാക്കോസ്, ബേബി സാം, എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ റേച്ചൽ ജയ്സൺ കുട്ടികൾക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ചാണ്ടി ജോഷ്വാ സ്വാഗതവും, റെജി വർഗീസ് നന്ദിയും രേഖപ്പെടുത്തി
ോ
