'വോയ്‌സ് ഓഫ് ആലപ്പി' 'ആലപ്പി ഫെസ്റ്റ് 2023' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി'  'ആലപ്പി ഫെസ്റ്റ് 2023' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രശസ്‌ത സിനിമാ സംവിധായകൻ കെ മധു ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹകീം ബിൻ മുഹമ്മദ് അൽ ഷിനോ ചടങ്ങിൽ മുഖ്യാതിഥിയായി.

article-image

ആല എം ഷഫീ, ഖലീഫ അബ്ദുള്ള അൽ റുമൈഹി, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി. വി ചെറിയാൻ , ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ എം ചെറിയാൻ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി അസിസ്റ്റന്റ് വികാരി ഫാദർ സുനിൽ കുര്യൻ ബേബി, പ്രോഗ്രാം ജനറൽ കൺവീനർ വിനയചന്ദ്രൻ നായർ, ലേഡീസ് വിങ് ജോയിൻ കൺവീനർ രശ്‌മി അനൂപ് എന്നിവർ ആശംസകൾ നേർന്നു.

article-image

ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ പൊതു സമ്മേളനത്തിൽ പ്രസിഡന്റ് സിബിൻ സലിം അദ്ധ്യക്ഷത വഹിച്ചു. ട്രെഷറർ ഗിരീഷ് കുമാർ ജി നന്ദി രേഖപ്പെടുത്തി. അരങ്ങ് ആലപ്പിയുടെ വഞ്ചിപ്പാട്ട്, ആരവം ടീമിന്റെ നാടൻ പാട്ട്, സോപാന വാദ്യ കലാസംഘം അവതരിപ്പിച്ച സോപാന വാദ്യം, വിവിധ ഡാൻസ് ടീമുകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകൾ, ഒപ്പന - അറബിക് ഡാൻസുകൾ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed