ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സ്നേഹ റിക്രിയേഷൻ സെന്റർ വാർഷികം ആഘോഷിച്ചു


ബഹ്റൈനിലെ ഇന്ത്യൻ വനിതകളുടെ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹ റിക്രിയേഷൻ സെന്റർ അവരുടെ വാർഷികം സീഫിലെ റാമീ ഗ്രാൻ‍ഡ് ഹൊട്ടലിൽ വെച്ച് സംഘ‌ടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, അദ്ദേഹത്തിന്റെ പത്നിയും ഐഎൽഎ രക്ഷാധികാരിയുമായ മോണിക്കാ ശ്രീവാസ്തവ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു. സ്നേഹയിലെ വിദ്യാർത്ഥികൾ സ്നേഹ വോളന്റിയർ ആരതി ഫട്കെ സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചു. ഇതോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed