നാല് വർഷത്തിനുള്ളിൽ സർക്കാർ ജോലി ചെയത 3000യിരത്തോളം വരുന്ന വിദേശികളുടെ തൊഴിൽ കരാർ റദ്ദാക്കിയതായി ബഹ്റൈൻ


2018 മുതൽ 2022 വരെ കാലയളവിൽ ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്തിരുന്ന 2957 വിദേശി ജീവനക്കാരുമായുള്ള കരാർ അവസാനിപ്പിച്ചതായാണ് സിവിൽ സർവിസ് ബ്യൂറോ അറിയിച്ചത്. വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ക്രമാനുഗതമായ ഒഴിവാക്കൽ പദ്ധതി നടപ്പാക്കിയത്. വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകളിൽ യോഗ്യരായ സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിന് അവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ചെയ്തിരുന്നു. നിലവിൽ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മൊത്തം 6979 വിദേശി ജീവനക്കാരാണുള്ളത്.

ഇതിൽ 1206 പേരെ ആരോഗ്യ മേഖലയിൽ കോവിഡ്കാല സേവനങ്ങൾക്കായി കൊണ്ടുവന്നവരാണ്. താൽക്കാലിക കരാറിലാണ് ഇവർ ജോലി ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമടക്കമുള്ളവയുടെ നിർദേശമനുസരിച്ചാണ് ഇതിന് നടപടി സ്വീകരിച്ചത്. ബഹ്റൈൻ പാർലമെന്‍റംഗം ഖാലിദ് സാലിഹ് ബൂഉനുഖിന്‍റെ ചോദ്യത്തിനു മറുപടിയായാണ് സിവിൽ സർവിസ് ബ്യൂറോ റിപ്പോർട്ട് അവതരിപ്പിച്ചത്.

article-image

a

You might also like

  • NEC

Most Viewed