ഹോപ്പ് ബഹ്റൈൻ സാമ്പത്തിക സഹായം കൈമാറി


ബഹ്റൈനിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റു മരണപ്പെട്ട തമിഴ്നാട് സ്വദേശി കാർത്തികേയന്റെ കുടുംബത്തിന് ഹോപ്പ് ബഹ്റൈൻ സാമ്പത്തിക സഹായം കൈമാറി. നാട്ടിൽ നിന്നും കടം വാങ്ങി ബഹ്റൈനിലെത്തിയ 38 വയസ് മാത്രം പ്രായമുള്ള കാർത്തികേയന്റെ മരണത്തോടെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ കുടുംബം തീർത്തും അനാഥരാവുകയായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്നത് കാരണം കാർത്തിയേകന്റെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാതെ ബഹ്റൈനിൽ തന്നെ സംസ്കരിക്കുകയായിരുന്നു.  

article-image

കുടുംബത്തിന്റെ  ദാരുണമായ അവസ്ഥയറിഞ്ഞ ഹോപ്പ് ബഹ്റൈൻ സമാഹരിച്ച 180624 രൂപയാണ് കുടുംബത്തിന് നൽകിയത്. രക്ഷാധികാരി ഷബീർ മാഹി, സാബു ചിറമേൽ, ഷാജി ഇളമ്പിലായി എന്നിവരുടെ സാനിധ്യത്തിൽ പ്രസിഡന്റ് ഫൈസൽ പാട്ടാണ്ടി സാമൂഹ്യ പ്രവർത്തകൻ സാനി പോളിനു തുക കൈമാറി.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed