കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


കൊല്ലം സ്വദേശിയും ബഹ്റൈനിലെ പ്രമുഖ കലാസാസംസ്കാരിക സംഘടനാ പ്രവർത്തകനുമായ കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ചോട്ടു എന്നറിയപ്പെടുന്ന ലാലു എസ് ശ്രീധർ (51) ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ബ്രിട്ടീഷ് എംബസിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം 10 വർഷമായി സ്വന്തം ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ ജോസ്മി ഇന്ത്യൻ സ്കൂൾ ടീച്ചറാണ്. മക്കൾ: ധാർമ്മിക് എസ്. ലാൽ (ഇന്ത്യൻ സ്കൂൾ ഒമ്പതാം തരം വിദ്യാർഥി), അനഘ. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിലും ഇന്ത്യൻ ക്ലബ്ബിലും ഇന്ത്യൻ സ്കൂളിലും സജീവമായി പ്രവർത്തിച്ചിട്ടുള്ള പരേതന് ബഹ്റൈൻ മലയാളികൾക്കിടയിൽ വലിയ സൗഹൃദവലയമാണ് ഉണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed