കെഎംസിസി ബഹ്റൈൻ വടകര മണ്ഢലം പ്രവർത്തക സംഗമം; കെ കെ രമ മുഖ്യാതിഥി

കെഎംസിസി ബഹ്റൈൻ വടകര മണ്ഢലം പ്രവർത്തക സംഗമം ഉണർവ് എന്ന പേരിൽ ഡിസംബർ 23ന് വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 7 മണിക്ക് മനാമയിലെ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വടകര എംഎൽഎ കെ കെ രമ മുഖ്യാതിഥിയാകും. കെഎംസിസി ബഹ്റൈന്റെ മുൻ പ്രസിഡണ്ട് എസ് വി ജലീലിന് ചടങ്ങിൽ വെച്ച് പുത്തൂർ അസീസ് കർമ്മശ്രേഷ്ട പുരസ്കാരം സമ്മാനിക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന ബഹ്റൈനിലെ വടകര സ്വദേശി ഗോപാലൻ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന സാദിഖ് സ്കൈ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പരിപാടിയുടെ ഭാഗമായി വനിത വിംഗ് ഒരുക്കുന്ന ചാരിറ്റി തട്ടുകട, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ബഹ്‌റൈൻ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ വെള്ളികുളങ്ങര, സിക്രട്ടറി അസ്‌ലം വടകര, ജില്ല ജനറൽ സിക്രട്ടറി അഷ്റഫ് കെ കെ, മണ്ഡലം പ്രസിഡണ്ട് അഷ്കർ, ജനറൽ സിക്രട്ടറി ഷൗക്കത്ത് അലി, ഒഞ്ചിയം വൈസ് പ്രസിഡന്റുമാരായ റഫീഖ് പുളിക്കൂൽ, അബ്ദുൽ ഖാദർ പുതുപ്പണം, സിക്രട്ടറി റഷീദ് വാഴയിൽ എന്നിവർ പങ്കെടുത്തു.
a