175 കോടി രൂപയുടെ റി ഹാബ് യൂണിവേഴ്സിറ്റി പദ്ധതിയുമായി തണൽ


വടകര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദയാ റിഹാബിലിറ്റേഷൻ സെന്റിന്റെ കീഴിലുള്ള തണലിന്റെ നേതൃത്വത്തിൽ റിഹാബ് യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് തണൽ ചെയർമാൻ ഡോ ഇദ്രീസ് അറിയിച്ചു. ഹൃസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ അദ്ദേഹം  വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലാണ് തണലിന്റെ പുതിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ചത്. റിഹാബ് യൂണിവേഴ്സിറ്റിക്കായി കോഴിക്കോട് ജില്ലയിൽ 30 ഏക്കർ ഭൂമി കണ്ടെത്തി കഴിഞ്ഞതായും ഡോ ഇദ്രീസ് വ്യക്തമാക്കി. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റുള്ള ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 175 കോടി രൂപയാണ് കണക്കാക്കുന്നത്.

നിലവിൽ കേരളത്തിലെ 44 ഡയാലിസ് സെന്റർ ഉൾപ്പടെ ആകെ 65 സെന്ററുകൾ തണലിന് കീഴിൽ പ്രവർത്തിക്കുന്നതായും, പ്രതിദിനം അയ്യായിരത്തോളം പേർക്ക് വളരെ പരിമിതമായ നിരക്കിൽ ഈ സൗകര്യം ലഭ്യമാക്കുന്നതായും പറഞ്ഞ ഡോ ഇദ്രീസ് അവശവിഭാഗങ്ങളുടെ ഇടയിൽ വിദ്യാഭ്യാസം, ഭക്ഷ്യവിതരണം തുടങ്ങിയ കാര്യങ്ങളിലും തണൽ സജീവമാണെന്ന് അറിയിച്ചു. പുതിയ പദ്ധതിയെ കുറിച്ച് വിശദീകരിക്കാനായുള്ള പൊതുയോഗം നാളെ (ഡിസംബർ 22) വൈകീട്ട് 7.30ന് മനാമയിലെ കെഎംസിസി ഹാളിൽ വെച്ചാണ് നടക്കുന്നത്.

വാർത്ത സമ്മേളനത്തിൽ തണൽ ബഹ്റൈൻ ആക്ടിങ്ങ് ചെയർമാൻ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടേരി, ട്രഷററും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ നജീബ് കടലായി, വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണ്ണൂർ, ആക്ടിങ്ങ് സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ റഫീക് അബ്ദുള്ള, മുജിബ് റഹ്മാൻ, രക്ഷാധികാരികളായ അബ്ദുൽ മജീദ് തെരുവത്ത്, റസാഖ് മൂഴിക്കൽ എന്നിവർ പങ്കെടുത്തു. 

article-image

a

You might also like

Most Viewed