ബഹ്റൈൻ രാജാവ് പ്രഖ്യാപിച്ച സമഗ്ര പരിഷ്കരണ പദ്ധതികൾ തുടരുമെന്ന് മന്ത്രിസഭായോഗം


ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ച സമഗ്ര പരിഷ്കരണ പദ്ധതികൾ തുടരുമെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം. 2023-2026 കാലയളവിലേക്കുള്ള ബജറ്റ് ചർച്ചകൾക്കായി വിളിച്ച് ചേർത്ത യോഗത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ സർവതോമുഖമായ വളർച്ചയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളായിരിക്കണം മന്ത്രാലയങ്ങൾ നടപ്പാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആഹ്വാനം ചെയ്തു. പാർലമെന്‍റ്, ശൂറ കൗൺസിൽ എന്നിവയുമായി സഹകരിച്ച് മന്ത്രിസഭയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും യോഗം തീരുമാനിച്ചു.

ബഹ്റൈന്‍റെ 51ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും രാജ്യത്തോടും ഭരണാധികാരികളോടും കൂറും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്തവരോടും ബഹ്റൈൻ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സ്വകാര്യ മേഖലയുമായി കൂടുതൽ സഹകരിക്കാനും സാമ്പത്തിക മേഖല ശക്തമാക്കാനുമുള്ള നയപരിപാടികളും മന്ത്രിസഭായോഗം ചർച്ച ചെയ്തു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed