നാസർ മുതുകാടിന്റെ പെണ്ണൊരുത്തി എന്ന നോവലിന്റെ മൂന്നാം പതിപ്പിന്റെ ഗൾഫ് പ്രകാശനം നടന്നു

ബഹ്റൈൻ പ്രവാസിയും എഴുത്തുക്കാരനുമായ നാസർ മുതുകാടിന്റെ പെണ്ണൊരുത്തി എന്ന നോവലിന്റെ മൂന്നാം പതിപ്പിന്റെ ഗൾഫ് പ്രകാശനം ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച സാഹിത്യക്യാമ്പിൽ വെച്ച് നടന്നു. പ്രമുഖ എഴുത്തുക്കാരൻ എസ് ഹരീഷ്, ഡോ പി പി പ്രകാശന് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. എഴുത്തുകാരായ ഡോ .ഖദീജ മുംതാസ് ഡോ .രാജേന്ദ്രൻ എടത്തുംകര, ബഹ്റൈൻ പ്രതിഭ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പത്തേരി എന്നിവരും സന്നിഹിതരായിരുന്നു.
a