പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ 3മത് വാർഷികം ആഘോഷിച്ചു


പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ 3മത് വാർഷികം ആഘോഷിച്ചു. ബഹ്‌റൈൻ ദിനത്തിൽ സൽമാനിയയിൽ വെച്ച് നടന്ന പരിപാടിയിൽ ജീവ കാരുണ്ണ്യ പ്രവർത്തകരായ രാമത്ത് ഹരിദാസ്, വേണു തയാട്ട്, അഷ്‌റഫ്‌ എന്നിവരെ ആദരിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നിരവധി ജീവാകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചുവെന്ന് ഭാരവാഹികൾ ആഘോഷവേളയിൽ വ്യക്തമാക്കി.

article-image

ട്രഷറർ അഖിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഖിൽ രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിൻസെന്റ് ജെയംസ് അദ്ധ്യക്ഷത വഹിച്ചു. ആസിഫ് ചടവത്ത് നന്ദി രേഖപ്പെടുത്തി സന്തോഷ്‌ കുമാർ പ്രസിഡണ്ടായും, തരുൺ കുമാർ സെക്രട്ടറിയും, മനോജ്‌ കുമാർ ട്രഷററായുമുള്ള പുതിയ കമ്മിറ്റിയും ചടങ്ങിൽ നിലവിൽ വന്നു.

article-image

a

article-image

a

You might also like

  • Straight Forward

Most Viewed