ദേശീയദിനമാഘോഷിച്ച് ബഹ്റൈൻ കുടുംബ സൗഹൃദ വേദി

ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെയും ലേഡീസ് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ ദേശീയ ദിന സന്ദേശം നൽകി. സെക്രട്ടറി എബി തോമസ് സ്വാഗതവും വൈസ് പ്രസിഡണ്ട് മണിക്കുട്ടൻ നന്ദിയും പ്രകാശിപ്പിച്ചു.
കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ, ലേഡീസ് വിംഗ് പ്രസിഡണ്ട് മിനി മാത്യു, മോനീ ഓടിക്കണ്ടത്തിൽ, ബബിന സുനിൽ, ബിജു ഫിലിപ്പ്, വിവിധ സംഘടനാ നേതാക്കളായ ശ്രീധർ തേറമ്പിൽ, ബിജു ജോർജ്, ഫൈസൽ എഫ് എം, ജോണി താമരശ്ശേരി, ജ്യോതിഷ് പണിക്കർ, ജഗത് കുമാർ, വിഷ്ണു, സുഭാഷ് അങ്ങാടിക്കൽ, അജി പി ജോയ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ോ
ോോ
ോ