ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയദിനാമാഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ കാമ്പസിൽ വിദ്യാർഥികൾ ബഹ്‌റൈൻ ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറബിക് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു.
പരമ്പരാഗത ബഹ്‌റൈൻ വസ്ത്രം ധരിച്ച വിദ്യാർഥികൾ ബഹ്‌റൈൻ പതാകകൾ വീശി ഘോഷയാത്രയിൽ അണിനിരന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഇ.സി അംഗം-അക്കാദമിക്‌സ് മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രിൻസ് എസ്. നടരാജൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനവും വിശുദ്ധ ഖുർആൻ പാരായണവും നടന്നു.
സൈനബ് മുഹമ്മദും അബ്ദുല്ല എ. ജലീലും ബഹ്റൈനെക്കുറിച്ച് സംസാരിച്ചു. പരമ്പരാഗത വേഷവിധാന മത്സരവും നടന്നു. അറബിക് വകുപ്പ് മേധാവി റുകയ്യ എ. റഹീം പരിപാടികളുടെ ഏകോപനം നിർവഹിച്ചു.
a