ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ കിംഗ് ഹമദ് ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ച നൂറാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 1989 മുതൽക്കാണ് പ്രതിഭ രക്തദാനക്യാമ്പുകൾ ആരംഭിച്ചത്. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗങ്ങളുമായ സുബൈർ കണ്ണൂർ, സി.വി.നാരയണൻ, സമിതി അംഗം ബിനു മണ്ണിൽ, ഹെൽപ്പ് ലൈൻ കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂർ സുരേഷ് റിഫ, മറിയം നൂർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
നൂറോളം പ്രതിഭ പ്രവർത്തകർ ആണ് രക്തദാന ക്യാമ്പിൽ പങ്കെടുത്തത്. പ്രമുഖ സാഹിത്യകാരൻമാരായ എസ് ഹരീഷ്, ഡോ ഖദീജ മുംതാസ്, ഡോ. പി.പി. പ്രകാശൻ, പ്രഫ.രാജേന്ദ്രൻ എടത്തുംകര എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.
ോ