പിസിഡബ്ല്യുഎഫ് ബഹ്‌റൈൻ കമ്മിറ്റിയുടെ രണ്ടാം വാർഷികം ഫെബ്രവരി 3ന് നടക്കും


പിസിഡബ്ല്യുഎഫ്  ബഹ്‌റൈൻ കമ്മിറ്റിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്താനിരിക്കുന്ന പരിപാടിക്ക് പൊന്നോത്സവ് 2K23 എന്ന് പേര് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. കലാകായിക മത്സരങ്ങൾ,പൊതു സമ്മേളനം,വിവിധ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടവർക്ക് സ്നേഹാദരവ്‌, വിവിധ കലാപരിപാടികൾ എന്നിവയും ഇതോടൊപ്പം അരങ്ങേറും.  ഫെബ്രവരി 3ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ന‌ടക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം നവംബർ 24ന് രാത്രി ഒമ്പത് മണിക്ക് ബുദയ്യ 88 കോംബൗണ്ട് ഹാളിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി  ഹസീബ് പൊന്നാനി ചെയർമാനായും, ജഷീർ മാറൊലി ജനറൽ കൺവീനർമാരായും കമ്മിറ്റി രൂപീകരിച്ചു. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഹസൻ വിഎം മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും  ശറഫുദ്ധീൻ വി നന്ദിയും പറഞ്ഞു. 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed