ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023 ന്റെ പ്രചാരണ പരിപാടികൾ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു


ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023 ന്റെ പ്രചാരണ പരിപാടികൾ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെ മുരളീധരൻ എം പി യൂത്ത്‌ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്യ്തു.

article-image

ജനുവരി 27നാണ് യൂത്ത് ഫെസ്റ്റ് നടക്കുന്നത്. വിവിധങ്ങളായ പരിപാടികളാണ് യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.  സാമൂഹിക പ്രവർത്തകൻ ബഷിർ അമ്പലായി, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലെസ്സൺ മാത്യു, ഫിനാൻസ് കൺവീനർ അനസ് റഹിം, പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി കൺവീനർ വിൻസു കൂത്തപ്പള്ളി, മാഗസിൻ എഡിറ്റർ ഫാസിൽ വട്ടോളി, റിസപ്ക്ഷൻ കൺവീനർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു.

You might also like

  • Straight Forward

Most Viewed