കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാമെന്ന് രാഹുൽ ഗാന്ധിയോട് കെ. സുധാകരൻ


കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധതയറിച്ച് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പിന്തുണ തനിക്ക് കിട്ടുന്നില്ലെന്നും സുധാകരന്‍റെ കത്തിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് അയച്ച കത്തിന്‍റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർ‍എസ്എസ് പരാമർ ശത്തിന്‍റെ പേരിൽ സുധാകരൻ പാർ‍ട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സുധാകരനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്ന് സുധാകരൻ ഹൈക്കമാൻഡ് പ്രതിനിധിയെ അറിയിച്ചിരുന്നു. ഇക്കാര്യം നേതാക്കൾ‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചതെന്നാണ് വിവരം.

article-image

dyfu

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed