വിശ്വകലാ സാംസ്കാരിക വേദി കഥ - കവിത മത്സരം നടത്തുന്നു

ബഹ്‌റൈനിലെ സാഹിത്യ തല്പരർക്കും, എഴുത്തുകാർക്കുമായി ബഹ്റൈൻ വിശ്വകലാ സാംസ്കാരിക വേദി കഥ - കവിത മത്സരം നടത്തുന്നു. മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് മത്സരത്തിനായി സ്വീകരിക്കുന്നത്. കഥകൾ രണ്ടു പുറം കവിയാതിരിക്കാനും , കവിതകൾ 40 വരിയിൽ കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. മത്സരിക്കുന്നവർ 20നും 50നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
രചനകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 05 ബുധനാഴ്ചയാണ്. vsvbahrain2013@gmail.com എന്ന മെയിൽ അഡ്രസിലാണ് രചനകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 38049793 അല്ലെങ്കിൽ 39920323 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഗബിഹു