ബഹ്റൈനിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം മുതൽ ആരംഭിക്കും

സ്വദേശികൾക്കും പ്രവാസികൾക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
2024ൽ പദ്ധതി പൂർണമായി നടപ്പാക്കും. ബധിരരുടെ രോഗനിർണയത്തിന് ആംഗ്യഭാഷ സേവനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗജന്യ ആതുരസേവനം നൽകാൻ ലക്ഷ്യമിട്ടുള്ള ഷിഫ ഫണ്ട് ഉപയോഗിച്ചാണ് സ്വദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ നടപ്പാക്കുന്നത്. പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും. ഇതിന്റെ പ്രീമിയം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവരികയാണ്.
aa
a