സാമ്പത്തിക അച്ചടക്കം രാജ്യത്തിന് നേട്ടമുണ്ടാക്കിയതായി ബഹ്റൈൻ മന്ത്രിസഭായോഗം


രാജ്യത്തിന്റെ അച്ചടക്കതോടെയുള്ള സാമ്പത്തിക നടപടികൾക്ക് ഫലം കണ്ട് തുടങ്ങിയെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം വിലയിരുത്തി. കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ നേരിടുന്നതിൽ മികച്ച നേട്ടമാണ് രാജ്യം ഉണ്ടാക്കിയതെന്നും, ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്നും ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. ആകെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52 ശതമാനം വർദ്ധനവാണ് 2022ന്റെ ആദ്യ ആറ് മാസത്തിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യത്തെ ആറ് മാസത്തിൽ 14321 ബഹ്റൈനി സ്വദേശികൾക്ക് ജോലി നേടാനായെന്ന് മന്ത്രിസഭായോഗത്തിൽ തൊഴിൽ മന്ത്രി വ്യക്തമാക്കി. നിലവിൽ 5 ദശാശം 7 ശതമാനം മാത്രമാണ് സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കെന്നും അദ്ദേഹം പറഞ്ഞു. 

You might also like

Most Viewed