ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഭരണ സമിതി മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ജി എം എഫ് - ഗൾഫ് മേഖല പ്രസിഡന്റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ആക്റ്റിംഗ് പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. വേണുഗോപാൽ, കാസിം പാടത്തകായിൽ, മൊയ്തീൻ പയ്യോളി,സാദത്ത് കരിപ്പാക്കുളം.
എന്നിവർ സംസാരിച്ചു.മൂസ ഹാജി, ജോൺസൺ, മനോജ്‌ വടകര, മൻസൂർ കണ്ണൂർ, സുബിത് ഇ.എസ് തുടങ്ങിയവരും പങ്കെടുത്തു.

You might also like

Most Viewed