സമാജം ഓണാഘോഷത്തിന്റെ ഭാഗമാകാൻ നഞ്ചിയമ്മയും

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ശ്രാവണത്തിന്റെ ഭാഗമാകാൻ ഇത്തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നഞ്ചിയമ്മയെത്തും. സെപ്റ്റംബർ 8 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ തിരുവോണ ദിവസം വൈകിട്ട് നടക്കുന്ന സംഗീത പരിപാടിയിലാണ് നഞ്ചിയമ്മയെ സമാജം ആദരിക്കുന്നത്. തുടർന്ന് നടക്കുന്ന സംഗീത പരിപാടിയിൽ നാഞ്ചിയമ്മ ഗാനങ്ങൾ ആലപിക്കും. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ശങ്കർ പല്ലൂരുമായി 3311 5886 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ഇതോടൊപ്പം ഇത്തവണ ഓണാഘോഷങ്ങളുടെ ഭാഗമായി പിള്ളേരോണം സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽക്കാണ് പരിപാടി ആരംഭിക്കുക. വിവിധങ്ങളായ നാടൻ കളികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തിൽ 18 വയസ്സിനു താഴെ പ്രായമുള്ള പ്രവാസി മലയാളികളായ കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ രാജേഷ് ചേരാവള്ളിയുമായി 35320667 അല്ലെങ്കിൽ എന്റർടൈന്റ്‌മെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറൂക്കുമായി 34169364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.