ഓണം മഹോത്സവം 2022 സംഘടിപ്പിക്കാനൊരുങ്ങി സീറോ മലബാർ സൊസൈറ്റി


സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണഘോഷം പത്തു ദിവസം നീണ്ടു നിൽക്കുന്ന കലാ, കായിക മത്സരങ്ങളോടെ “ഓണം മഹോത്സവം 2022 ” എന്ന പേരിൽ ആഘോഷിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ജോസഫ് പി. ടി ജനറൽ കൺീവീനറായുള്ള അമ്പതംഗ കമ്മിറ്റി രൂപീകരിച്ചു. ജോയ് ഇലവുതിങ്ങൽ ജോയിന്റ് കൺവീനർ, പോൾ ഉരുവത്ത് സ്‌പോൺസർഷിപ് കൺവീനർ, റോയ്‌ ജോസ്ഫ് ഓണമഹസദ്യ കൺവീനർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ആഗസ്ത് അവസാന വാരം മുതൽ അംഗങ്ങൾക്കായുള്ള കലാമത്സരങ്ങൾ, പായസമേള,പൂക്കളമത്സരം എന്നിവ നടക്കും. സെപ്തംബർ 9ന് ബാംഗ്‌സാഗ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് ഓണമഹസദ്യ നടക്കും. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed