സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


ഐ വൈ സി സി ഗുദൈബിയ /ഹൂറാ  ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഐ വൈ സി സി യുടെ 35മത് മെഡിക്കൽ ക്യാമ്പ് ആയിരുന്നു ഇത്. സാമൂഹിക പ്രവർത്തകനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ സെക്രട്ടറിയുമായ ബഷീർ അമ്പലായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

article-image

ഏരിയ പ്രസിഡന്റ് പ്രമീജ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഏരിയാ സെക്രട്ടറി മൂസ കോട്ടയ്ക്കൽ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി ബെൻസി, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ ദേശീയ പ്രസിഡന്റ് അനസ് റഹിം, ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ എന്നിവർ സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു.

You might also like

Most Viewed