കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 - 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവീൺ നായർ പ്രസിഡണ്ടും സതീഷ് നാരായണൻ സെക്രട്ടറിയായുമുള്ള ഭരണസമിതിയിൽ എട്ട് പേരാണ് ഉള്ളത്. സംഘടനയ്ക്ക് പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമപരിഗണന എന്ന് പ്രസിഡണ്ട് പ്രവീൺ നായർ അറിയിച്ചു. മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ്, ഹരി ഉണ്ണിത്താൻ, ട്രഷറർ ശിവകുമാർ പി ആർ നായർ, ജോയിന്റ് സെക്രട്ടറി മനോജ് കുമാർ, എന്റർറ്റെൻമെന്റ് /സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ജു ആർ നായർ, മെമ്പർഷിപ് സെക്രട്ടറി സന്തോഷ് നാരായണൻ, സ്പോർട്സ് സെക്രട്ടറി അഭിലാഷ് നായർ, ഇന്റേണൽ ഓഡിറ്റർ രാധാകൃഷ്ണൻ വല്യത്താൻ