ഈദ് അവധിദിനങ്ങളോടനുബന്ധിച്ച് കോവിഡ് പരിശോധന കേന്ദ്രങ്ങളിലെ സമയക്രമത്തിൽ മാറ്റം വരുത്തി ബഹ്റൈൻ


ബഹ്റൈനിൽ ഈദ് അവധിദിനങ്ങളോടനുബന്ധിച്ച് കോവിഡ് പരിശോധന കേന്ദ്രങ്ങളിലെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രാലയ അധികൃതർ അറിയിച്ചു. ജൂലൈ 9 മുതൽ 12 വരെ വൈകീട്ട് നാല് മണി മുതൽ എട്ട് മണി വരെയാണ് പരിശോധനകൾ നടക്കുന്നത്.

അതേസമയം ഇന്നലെ 1579 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 12499 ആയി. നിലവിൽ 1498 പേർക്കാണ് കോവിഡ് കാരണം ബഹ്റൈനിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്നലെ 1907 പേർക്കാണ് രോഗമുക്തി ലഭിച്ചത്. 40 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,38,630 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,93,710 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്. ഇന്നലെ 6125 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്. അതേസമയം ബൂസ്റ്റർ ഡോസിന് അർഹരായവർ അത് നേടണമെന്നും, ഇതിനായി ഏതൊരു ഹെൽത്ത് സെന്ററിലും നേരിട്ട് ചെല്ലാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. 

You might also like

Most Viewed