1,28,000 നിർദ്ധന കുടുംബങ്ങൾ സാമ്പത്തിക സഹായം അനുവദിച്ച് ബഹ്റൈൻ രാജാവ്


ഈദ് അൽ അദായോടനുബന്ധിച്ച് കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഉത്തരവിട്ടു. 1,28,000 കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുകയെന്ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഒസാമ അൽ അസ്ഫൂർ അറിയിച്ചു. അതേസമയം രാജ്യത്ത് ഈദ് ദിനങ്ങളോടനുബന്ധിച്ച് വേണ്ടത്ര ഭക്ഷ്യസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ന്യായവിലയ്ക്ക് സാധനങ്ങൾ ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കർശനമായ പരിശോധനകളും പ്രമുഖ കച്ചവടകേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച് ഈദ് അവധി ദിനങ്ങളിൽ ഉണ്ടാകും. 

You might also like

Most Viewed