ബഹ്റൈനിൽ ഡെലിവറി ബൈക്ക് ഡ്രൈവർമാർക്കായി ട്രാഫിക് വിഭാഗം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

രാജ്യത്ത് ഡെലിവറി ബൈക്ക് സെർവീസുകൾ നടത്തുന്ന ഡ്രൈവർമാർക്കായി ട്രാഫിക് വിഭാഗം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രധാനമായും ഭക്ഷണ സാധനങ്ങൾ ബൈക്കിൽ വീട്ടിലെത്തിച്ചുകൊടുക്കുന്നവരാണ് പരിപാടിയിൽ പങ്കെടുത്തത്. പൊതു നിരത്തുകളിലെ സുരക്ഷ ശക്തിപ്പെടുത്താനും നിയമങ്ങൾ പാലിക്കാനും അതുവഴി അപകടങ്ങൾ കുറക്കാനുമുള്ള കാര്യങ്ങളാണ് പരിപാടിയിൽ വിശദീകരിച്ചു. ഹോം ഡെലിവറി മേഖലയിൽ കൂടുതൽ കമ്പനികൾ വരുന്നതും ബൈക്ക് ഡെലിവറി സമ്പ്രദായം മിക്കവാറും സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതും കാരണം നിരത്തുകളിൽ മുമ്പത്തേക്കാളേറെ ബൈക്കുകൾ കാണപ്പെടുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ വിതരണം ചെയ്ത പരിപാടിയിൽ സ്മാർട്ട് കാമറ വഴി നിയമ ലംഘനങ്ങൾ ഒപ്പിയെടുക്കുമെന്നും അതിനാൽ റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.