സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലൈറ്റ്സ് ഓഫ് കൈന്റ്നെസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 250 ഓളം പേരാണ് പങ്കെടുത്തത്. ഇതോടൊനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഖലീൽ അൽ ദയ്ലാമി മുഖ്യാതിഥിയും, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ പി വി ചെറിയാൻ വിശിഷ്ടാതിഥിയുമായിരുന്നു. മൂസകുട്ടി ഹാജി, അലി അൽ ദയ്മി, അദാം ഇബ്രാഹിം, രാജീവൻ സികെ, മണികുട്ടൻ, തുടങ്ങിയവരും പങ്കെടുത്തു.