പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ച് ദാറുൽ ഈമാൻ കേരള വിഭാഗം

ദാറുൽ ഈമാൻ കേരള വിഭാഗം റിഫ ഏരിയ വിവിധ യൂണിറ്റ് പരിധികളിൽ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ഈസ ടൗൺ, ഹാജിയാത്ത്, ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ എന്നിവിടങ്ങളിൽ "മില്ലത്ത് ഇബ്‌റാഹീം" എന്ന വിഷയത്തിൽ നടന്ന പരിപാടികളിൽ സഈദ് റമദാൻ നദ്‌വി, മിദ്‌ലാജ് രിദ, ജമാൽ നദ്‌വി എന്നിവർ പ്രഭാഷണം നടത്തി. ഇബ്രാഹിം നബിയുടെ ത്യാഗോജ്ജലമായ ജീവിതസാക്ഷ്യങ്ങൾ പ്രഭാഷകർ വിവരിച്ചു. വിവിധ പ്രഭാഷണ പരിപാടികൾക്ക് അഷ്‌റഫ് പി.എഎം, അബ്ദുൽ ഹഖ്, അബ്ദുൽ ജലീൽ, ലത്തീഫ് കടമേരി, ബഷീർ പി.എം, സക്കീർ ഹുസൈൻ, ഇർഷാദ് കുഞ്ഞിക്കനി, സമീർ ഹസൻ എന്നിവർ നേതൃത്വം നൽകി.