പേൾ ട്രോഫി ഫുട്ബാൾ മത്സരത്തിൽ കെഎംസിസി ഫുഡ്ബാൾ ക്ലബ്ബ് ജേതാക്കളായി


ടീം പവിഴ ദ്വീപിന്റെ ആഭിമുഖ്യത്തിൽ നടന്ന പേൾ ട്രോഫി ഫുട്ബാൾ മത്സരത്തിൽ കെഎംസിസി ഫുഡ്ബാൾ ക്ലബ്ബ് ജേതാക്കളായി. കലാശ പോരാട്ടത്തിൽ ഐസ്എഫ് എഫ് സിയെ. പെനാൽറ്റിയിലൂടെ പരാജയപ്പെടുത്തിയാണ് ഇവർ വിജയികളായത്. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സമ്മാനിച്ച വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കെഎംസിസി എഫ് സിയും  റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് പ്രൈസും  ഐസ്എഫ് എഫ് സിയും കരസ്ഥമാക്കി. 

article-image

മികച്ച കളിക്കാരനായി കെഎംസിസി എഫ് സിയുടെ ഒസ്സായിയും, ടോപ് സ്കോററായി ഐസ്എഫ് എഫ് സിയുടെ ഷിബിനെയും മികച്ച ഗോളിയായി കെഎംസിസി എഫ് സിയുടെ ഹസ്സനും, ടൂർണമെന്റിലെ ആദ്യ ഗോൾ സ്കോറെർക്കുള്ള ട്രോഫിക്ക് മറീന എഫ്സിയുടെ ശ്രീജിത്തും അർഹരായി. പരിപാടിയുമായി സഹകരിച്ചവരോട്  ഭാരവാഹികളായ ദിൽഷാബ് ഹംസ, റസാക്ക് വല്ലപ്പുഴ, ഷബീർ പയ്യോളി, അർഷാദ് കീപ്പയൂർ, റഫീക്ക് മേപ്പയൂർ എന്നിവർ നന്ദി രേഖപ്പെടുത്തി. 

You might also like

Most Viewed