അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം


രാജ്യത്ത് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം അറിയിച്ചു. അന്താരാഷ്ട്ര മാർക്കറ്റിലുണ്ടായ പ്രതിസന്ധികളും ചരക്കുനീക്കത്തിലുണ്ടായ പ്രശ്നങ്ങളും മാംസമടക്കമുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ക്ഷാമത്തിന് കാരണമായ സാഹചര്യത്തിലാണ് അടിസ്ഥാനസൗകര്യ വികസന മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന യോഗത്തിൽ ഈ തീരുമാനം അറിയിച്ചത്. 

വിലനിലവാര പരിശോധനക്ക് വിവിധ ടീമുകളെ ഏർപ്പെടുത്തിയതടക്കമുള്ള കാര്യങ്ങൾ വാണിജ്യ, വ്യവസായ മന്ത്രി വിശദീകരിച്ചു. സർക്കാറിന്‍റെ പ്രഥമ പരിഗണനാ പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ പുരോഗതിയും മന്ത്രിസഭ ആരാഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നീക്കങ്ങൾ  സജീവമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങളോട് ഉപപ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളുടെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. 

You might also like

Most Viewed