സംഗമം ഇരിങ്ങാലക്കുട മെംബേർസ് നൈറ്റ് സംഘടിപ്പിച്ചു


സംഗമം ഇരിങ്ങാലക്കുടയുടെ മെംബേർസ് നൈറ്റ്  സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി വിജയൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് സധുമോഹൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ  ദിലീപ് വി എസ്, മനോഹരൻ പാവറട്ടി, സുരേഷ് വൈദ്യനാഥ് എന്നിവർ ആശംസകൾ നേർന്നു. വൈഗ സുഭാഷ്, ഐശ്വര്യ ബിനീഷ് എന്നിവർ അവതരിപ്പിച്ച നൃത്തം, അവനി അവതിപ്പിച്ച കവിത, മനോഹരൻ പാവറട്ടി അവതരിപ്പിച്ച കഥാപ്രസംഗം, രതീഷ്, ഉല്ലാസ്, ഫരീദ തൻസീർ, ശശികുമാർ , അശോകൻ, സഞ്ജയ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ എന്നിവയും അരങ്ങേറി.  എന്റർടൈമെന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കലാപരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ട് ദിലീപ് പദ്മനാഭൻ നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed