ബൈത്തുറഹ്മക്ക് വേണ്ടിയുള്ള സംഭാവന നൽകി ബഹ്റൈൻ മഞ്ചേശ്വരം കെഎംസിസി മണ്ഡലം കമ്മിറ്റി

ബഹ്റൈൻ മഞ്ചേശ്വരം കെഎംസിസി മണ്ഡലം കമ്മിറ്റി ഭിന്നശേഷി കുടുംബത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മക്ക് വേണ്ടിയുള്ള തുകയുടെ ആദ്യ ഗഡു മണ്ഡലം പ്രസിഡന്റ് മുസ്തഫ സുങ്കഥകട്ട, സെക്രട്ടറി അലി ബമ്പ്രാണ, വൈസ് പ്രസിഡന്റ് ഹസ്സൈനാർ , ജോയിൻ സെക്രട്ടറി ശരീഫ് ഉപ്പള എന്നിവർ ചേർന്ന് സീനിയർ നേതാക്കളായ റഹീം ഉപ്പള , മുൻ ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ഉപ്പള, മുൻ ജില്ലാ സെക്രട്ടറി സത്താർ ഉപ്പള, ജില്ലാ വൈസ് പ്രസിഡന്റ് യാക്കൂബ് എന്നിവരുടെ സാനിധ്യത്തിൽ സീനിയർ നേതാവ് ഹാജി ടി എം ഉസ്താദിന് കൈ മാറി.