ബഹ്റൈൻ മലയാളീ സെയിൽസ് ടീം ബ്രീസ് 2022 സംഘടിപ്പിച്ചു


ബഹ്റൈനിൽ  സെയിൽസ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ  കൂട്ടായ്മയായ ബഹ്റൈൻ മലയാളീ സെയിൽസ് ടീമിന്റെ ആഭിമുഖ്യത്തിൽ   ബ്രീസ് 2022 സംഘടിപ്പിച്ചു. സഗയ്യയിലെ കെസിഎ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി പങ്കെടുത്തു.  പരിപാടിയുടെ ഭാഗമായി  ബി എം എസ് ടി അംഗങ്ങൾക്കായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പിലാക്കിയ ഹെൽത്ത് പ്രിവിലേജ് കാർഡിന്റെ വിതരണോത്ഘാടനവും സെയിൽസ് മേഖലയിൽ നിരവധി വർഷത്തെ സേവനങ്ങൾ നൽകി വരുന്ന എസ് ജി എബ്രഹാം, കെ ശ്രീധരൻ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു ഗ്രൂപ്പ് ബഹ്‌റൈൻ പർച്ചേയ്സ് ഹെഡ് മഹേഷ്, ഗാനരചയിതാവ് ആഷിർ വടകര എന്നിവർ ആശംസകൾ നേർന്നു. കൂട്ടായ്മയുടെ പ്രസിഡണ്ട് സിജുകുമാർ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തിൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. തുടർന്ന്   ബഹ്റൈനിലെ നിരവധി കലാകാരന്മാരും കലകാരികളും അവതരിപ്പിച്ച സംഗീത നൃത്ത കലാപ്രകടനവും അരങ്ങേറി.  വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ മൈക്കിൾ, ജോയിൻ്റ് സെക്രട്ടറി അഷ്റഫ്, പ്രോഗ്രാം കൺവീനർ അഞ്ചും ബേക്കർ, പ്രോഗ്രാം കോർഡിനറ്റർ അരുൺ ആർ പിള്ള, മറ്റ് പ്രോഗ്രാം കമ്മറ്റി മെമ്പർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

You might also like

Most Viewed