ബഹ്റൈൻ പ്രതിഭ വായനാദിനം ആചരിച്ചു
ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കരുടെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് വായനാദിനം ആചരിച്ചു. പ്രതിഭ വായനശാലയും ബാലവേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി പത്ര വായന മത്സരം സംഘടിപ്പിച്ചു. പി എൻ പണിക്കരെ കുറിച്ചും കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ കോർത്തിണക്കിയും ബിജു എം സതീഷ് മൊഴിപ്പത്തായം എന്ന പരിപാടി അവതരിപ്പിച്ചു. പ്രതിഭ സെക്രട്ടറി പ്രദീപ് പത്തേരിയും പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് വെട്ടിയാടനും ആശംസകൾ നേർന്ന പരിപാടിയിൽ ലൈബ്രെറിയൻ ബിനു കരുണാകരൻ മത്സരവിജയികളെ പ്രഖ്യാപ്പിച്ചു. പ്രതിഭയുടെ കേന്ദ്ര കമ്മറ്റി - രക്ഷാധികാരി സമതി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
