ബഹ്റൈൻ കെഎംസിസിയുടെ പുതിയ ഭരണസമിതി സ്ഥാനമേറ്റു


ബഹ്റൈൻ കെ എം സി സിയുടെ 2022 - 24 വർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നിർവഹിച്ചു. മനാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗിന്റെ നയനിലപാടുകളെ കുറിച്ച് വിശദീകരിച്ച കെ എം ഷാജി ലോക കേരള സഭയിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടുകളെ കുറിച്ചും സംസാരിച്ചു. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ എം സി സി മുൻ പ്രസിഡന്റ് എസ് വി ജലീൽ, തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹീം മൂതൂർ എന്നിവർ ആശംസകൾ നേർന്നു. അസൈനാർ കളത്തിങ്ങൽ സ്വാഗതവും ശംസുദ്ധീൻ വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed