ഇന്ത്യൻ ലേഡീസ് അസോസിയേഷൻ യോഗപരിശീലനം സംഘടിപ്പിച്ചു


എട്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്നേഹ റിക്രിയേഷൻ സെന്ററിലെ കുട്ടികൾക്കായി യോഗപരിശീലനം സംഘടിപ്പിച്ചു. യോഗപരിശീലകരായ അന്താര ബാനിക്യയും രുദ്രേഷ് സിങ്ങുമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഡോ അലോക് ശർമ്മയുടെ നേതൃത്വത്തിൽ നല്ല ഭക്ഷണശീലങ്ങളെ പറ്റിയുള്ള പ്രഭാഷണവും പരിപാടിയുടെ ഭാഗമായി നടന്നു. 

You might also like

  • Straight Forward

Most Viewed