ഐസിആർഎഫ് സമ്മർഫെസ്റ്റ് 2022 നാളെ

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മർഫെസ്റ്റ് 2022 നാളെ വൈകുന്നേരം 4 മണി മുതൽ എട്ട് മണി വരെ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. എൽഎംആർഎയുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത്. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 300 ഓളം തൊഴിലാളികൾ പരിപാടിയുടെ ഭാഗമായി നടക്കുന്ന ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകളിൽ പങ്കെടുക്കും. വിജയികളാകുന്നവർക്ക് ഗിഫ്റ്റ് ഹാമ്പറുകളും, പ്രത്യേക സമ്മാനങ്ങളും നൽകും. എല്ലാ മൂന്നു മാസം കൂടുമ്പോഴും സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും, കൂടുതൽ വിവരങ്ങൾക്ക് 39876070 എന്ന നമ്പറിൽ വിളിക്കണമെന്നും ഐസിആർഎഫ് ഭാരവാഹികൾ അറിയിച്ചു.