കമലാ സുരയ്യ അനുസ്മരണം നടത്തി

ബഹ്റൈൻ നവകേരള കലാ സാഹിത്യ വേദി കമലാ സുരയ്യ അനുസ്മരണം നടത്തി. സാഹിത്യ വേദി കോ ഓർഡിനേറ്റർ എസ്.വി. ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇ.എ. സലിം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ നവകേരള കോ ഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല,രാമത്ത് ഹരിദാസ് , സോപാനം ഉണ്ണികൃഷ്ണൻ , പങ്കജ്നാഭൻ , അബിത സുഹൈൽ, ഷെരീഫ് എന്നിവർ സംസാരിച്ചു. എ.കെ. സുഹൈൽ സ്വാഗതവും സുനിൽ ദാസ് നന്ദിയും പറഞ്ഞു.