ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാമുഖ്യം വെളിവാക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ, ചിത്രങ്ങൾ, ഉദ്ധരണികൾ, കവിതകൾ, പ്രസംഗങ്ങൾ എന്നിവ അവതരിപ്പിച്ചു. പ്രത്യേക ക്ലാസ് അസംബ്ലികളും ഇതിന്റെ ഭാഗമായി നടന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ലോക പരിസ്ഥിതി ദിനം സംഘടിപ്പിച്ച റിഫ സ്കൂൾ ടീമിനെ അഭിനന്ദിച്ചു.